Lukman Ul hakkeem pp 9656388796 9995060238 lukmantnl432@gmail.com Instagram.com/Hakkeem tnl Facebook.com/lukman ul hakkeem tnl
Sunday, 22 November 2020
Wednesday, 11 November 2020
എന്റെ വിദ്യാലയ ഓര്‍മ്മകള്‍
മനസ്സിന്റെ ഉള്ളറയില്‍ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മകളില്‍ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകളാണ്.
ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സില്‍ കുളിര്‍മ്മയുടെ ഒരു നേര്‍ത്ത തലോടല്‍പ്പോലെയാണ് അനുഭവപ്പെടുന്നത്..
ഇങ്ങിനെ മനസ്സിന്റെ ഉള്ളറയില്‍ അവശേഷിക്കുന്ന, പറയാന്‍ കഴിയാതെപോയ.. ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവക്കുവാന്‍ എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു..
കാലം, അതു നമുക്ക് പലതും സമ്മാനിക്കുന്നു, പലരെയും പരിച്ചയപെടുത്തുന്നു, പല ഓര്‍മകളും അനുഭവങ്ങളും നല്കുന്നു ,ഈ സ്കൂള്‍ മുറ്റവും നമുക്ക് പലതും സമ്മാനിചിട്ടുണ്ടാകും.ആ പഴയ, ഓര്‍മ്മകള്‍ , സുഖമുള്ള ഓര്‍മ്മകള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം. കാലം നഷ്ടപ്പെടുത്തിയ പല സുഹൃത്തുക്കളെയും നമുക്ക് വീണ്ടെടുക്കാം. ഒപ്പം നമ്മുടെ പുതിയ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പഴയ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം
ഇവിടെയെന്റെ മനസ്സുണ്ട്ഓര്മയിലെ മയില്‍പ്പീലിതുണ്ടുകള്‍ ഒളിപ്പിച്ചുവച്ചപുതുമണം മാറാത്തനോട്ടുപുസ്ത്തകത്തിന്റെഓര്മ്മത്താളുകള് പോലെ.ഇവിടെയെന്റെ സ്വപ്നങ്ങളുണ്ട്.
വിരഹമുണര്‍ത്തുന്ന നിമിഷങ്ങളില്നനുത്ത അക്ഷരതുള്ളികള്ക്കൊണ്ട് മനസ്സില്‍ കുളിര്‍മ്മ നിറച്ച പ്രിയ തുള്ളികളുടെ അദൃശ്യമായ സാമീപ്യം പോലെ...
Thursday, 5 November 2020
Syed Muhammedali Shihab Thangal (മുഹമ്മദലി ശിഹാബ് തങ്ങൾ)
'ഇവിടെ ഞാനുണ്ടായിരുന്നു എന്നതിന് സാക്ഷ്യപത്രമായി വെറുമൊരു തൂവൽ മാത്രം മതി എന്ന കവിത പോലെ', ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് അനേകം തൂവലുകൾ ബാക്കിയാക്കി വെച്ച മനുഷ്യനാണ് അദ്ദേഹം;
പ്രശസ്ത റേഡിയോ ജോക്കി സഹോദരി ആർ ജെ ഫെമിന ശിഹാബ് തങ്ങളെ കുറിച്ച് എഴുതി പറഞ്ഞ ഈ ദൃശ്യങ്ങളും വാക്കുകളും ഏറെ ഹൃദ്യമായി തോന്നുന്നു.
Monday, 2 November 2020
സ്വപ്നം കാണാൻ ഇന്ത്യയെ പഠിപ്പിച്ച കലാം അബ്ദുൽ കലാം
1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ ജനനം. 'ആകാശങ്ങളിൽ പറക്കുക' എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം.
രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി, ഉപരിപഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ കലാം ചേര്‍ന്നു. തൻ്റെ ആഗ്രഹ സാഫല്യത്തിനായി കലാം 1955-ൽ മദ്രാസ് ഐഐടിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പ്രവേശിച്ചു. തുടര്‍ന്ന് 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. പിന്നീട് 1960 ൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനിൽ ശാസ്ത്രജ്ഞനായി.
രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്ന കലാം. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലായിരുന്നു. രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.
ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായാണ് കലാം എത്തുന്നത്. ബിജെപിയുടെയും കോൺഗ്രസിൻ്റെയും പിന്തുണയോടെയാണ് കലാം രാഷ്ട്രപതിയാകുന്നത്. തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായി. 2017 ജൂലൈ 25 ന് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015 ജൂലൈ 27 ന് ഷില്ലോംഗിൽ വച്ചാണ് കലാം അന്തരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
കുട്ടികളുടെ പ്രിയ തോഴൻ
പ്രഭാഷകൻ
എഴുത്തുകാരൻ
നിരവധി കൃതികള്‍ അബ്ദുൾ കലാം രചിച്ചിട്ടുണ്ട്. അതിൽ ഏറെയും മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. കൃതികൾ ചുവടെ:
ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പര്‍പ്പസ് ഓഫ് ലൈഫ്
ചിൽഡ്രൺ ആസ്ക്സ് കലാം
ഇന്ത്യ 2020: എ വിഷൻ ഫോര്‍ ദ ന്യൂ മില്ലെനിയം
വിംഗ്സ് ഓഫ് ഫയര്‍: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ പി ജെ അബ്ദുള്‍ കലാം
ഇന്ത്യ മൈ ഡ്രീം
ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ
എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോര്‍ സൊസൈറ്റൽ ട്രാൻസ്പോര്‍മേര്‍ഷൻ
സയൻ്റിസ്റ്റ് ടു പ്രസിഡൻ്റ്
swami vivekananda
സ്വാമി വിവേകാനന്ദൻ സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhj8eoP7t8pka2cQuhpnYjZDFXRhHNEw-Pf1w0F78sDN7yaYed6cZkEi4zfcgDgg-hrxoCebQKwBcJz-Z5f3L2X5H28ffKOD-YSdsQ-NTgWEHEqNlB2AylnvdtCS7liodL1MsP7RjrlP8nj/w400-h300/SAVE_20210115_102352.jpg)
-
സ്നേഹകൂടാരം 💞 *സ്നേഹകൂടാരം* 📚📚📚📚📚📚📚📚📚 ഹായ് ഫ്രിണ്ട്സ് സ്നേഹകൂടാരം വാട്സ്ആപ്പ് കൂട്ടായിമ ഒരു കിസ്സ് പ്രോഗ്രാം നടത്താൻ തീ...
-
മനസ്സിന്റെ ഉള്ളറയില്‍ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മകളില്‍ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകളാണ്. ...
-
1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന...