മനസ്സിന്‍റെ ഉള്ളറയില്‍ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മകളില്‍ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകളാണ്.
ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സില്‍ കുളിര്‍മ്മയുടെ ഒരു നേര്‍ത്ത തലോടല്‍പ്പോലെയാണ് അനുഭവപ്പെടുന്നത്..
ഇങ്ങിനെ മനസ്സിന്‍റെ ഉള്ളറയില്‍ അവശേഷിക്കുന്ന, പറയാന്‍ കഴിയാതെപോയ.. ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവക്കുവാന്‍ എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു..
കാലം, അതു നമുക്ക് പലതും സമ്മാനിക്കുന്നു, പലരെയും പരിച്ചയപെടുത്തുന്നു, പല ഓര്‍മകളും അനുഭവങ്ങളും നല്‍കുന്നു ,ഈ സ്കൂള്‍ മുറ്റവും നമുക്ക് പലതും സമ്മാനിചിട്ടുണ്ടാകും.ആ പഴയ, ഓര്‍മ്മകള്‍ , സുഖമുള്ള ഓര്‍മ്മകള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം. കാലം നഷ്ടപ്പെടുത്തിയ പല സുഹൃത്തുക്കളെയും നമുക്ക് വീണ്ടെടുക്കാം. ഒപ്പം നമ്മുടെ പുതിയ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പഴയ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം
ഇവിടെയെന്‍റെ മനസ്സുണ്ട്ഓര്‍മയിലെ മയില്‍പ്പീലിതുണ്ടുകള്‍ ഒളിപ്പിച്ചുവച്ചപുതുമണം മാറാത്തനോട്ടുപുസ്ത്തകത്തിന്‍റെഓര്‍മ്മത്താളുകള്‍ പോലെ.ഇവിടെയെന്‍റെ സ്വപ്നങ്ങളുണ്ട്.
വിരഹമുണര്‍ത്തുന്ന നിമിഷങ്ങളില്‍നനുത്ത അക്ഷരതുള്ളികള്‍ക്കൊണ്ട് മനസ്സില്‍ കുളിര്‍മ്മ നിറച്ച പ്രിയ തുള്ളികളുടെ അദൃശ്യമായ സാമീപ്യം പോലെ...
No comments:
Post a Comment