ലുക്മാനുൽ ഹക്കീം

Saturday, 16 February 2019

ആരോഗ്യം ആമാശയ അള്‍സര്‍

ഹെലികോബാക്ടര്‍ പൈലോറി |  ആമാശയ അള്‍സര്‍

***********************************************************************

ഒരു ബ്ലേഡ് കഷണത്തെപ്പോലും അലിയിച്ചുകളയാന്‍ ശക്തിയുള്ള മനുഷ്യദഹനരസത്തില്‍ ജീവിച്ച് ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കുന്ന ബാക്ടീരിയ വര്‍ഗ്ഗത്തില്‍പ്പെട്ട കൃമി ആണ് ഹെലികോബാക്ടര്‍ പൈലോറി അഥവാ എച്ച്.പൈലോറി. അള്‍സറില്‍ തുടങ്ങുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങളിലാകും.

കൂവളത്തിന്‍റെ പിഞ്ചുകായയുടെ മജ്ജ പഞ്ചസാര കൂട്ടിക്കഴിക്കുന്നത് എച്ച്.പൈലോറി അനുബാധയില്‍ ഫലപ്രദമാണ്.

ആമാശയത്തില്‍ ഉണ്ടാകുന്ന അള്‍സര്‍ എങ്ങനെയുള്ളതുമാകട്ടെ, ശമിപ്പിക്കാന്‍ ശക്തിയുള്ള ഒരു ഔഷധമാണ് കൂവളത്തിന്‍റെ പിഞ്ചുകായ. അപകടകാരിയായ എച്ച്. പൈലോറി കൃമിയ്ക്ക് എതിരെയും കൂവളത്തിന്‍റെ പിഞ്ചുകായ ഫലപ്രദമാണ്. കൂവളത്തിന്‍റെ പിഞ്ചുകായ പൊട്ടിച്ച് അതിനുള്ളിലെ മജ്ജ (ജെല്ലി പോലെയുള്ള ഭാഗം) എടുത്ത് പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ ആമാശയത്തിലെ അള്‍സര്‍ മാത്രമല്ല ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങി ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളില്‍ ഉണ്ടാകുന്ന അള്‍സര്‍, മറ്റു കുരുക്കള്‍ എല്ലാം ശമിക്കും

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍

No comments:

Post a Comment

swami vivekananda

സ്വാമി വിവേകാനന്ദൻ സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ...