അധികമാരും കേൾക്കാത്ത ഒരു സംഭവം , ശിഹാബ് തങ്ങളെ കുറിച്ച്.
അന്ന് പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെ
ഒരു നട്ടുച്ച നേരം.....
അവിടെ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നിന്ന് ഉസ്താദ് നാസര്‍ ഫൈസി കൂടത്തായിയും തന്‍റെ സഹൃദ്യരും ഭക്ഷണം കഴിച്ചിറങ്ങുന്നു....
പെട്ടെന്ന് ഒരു വല്ലാത്ത കരച്ചില്‍....
ഒരു അട്ടഹാസം പോലെ....
അവര്‍ ഉടനെ വ്യഗ്രതപ്പെട്ട് ധ്രുതഗതിയില്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് നീങ്ങുന്നു.....
ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ കരച്ചിലാണത്രെ....
ഘോരമായ ശബ്ദം....
മാനസികനില താളം തെറ്റിയ 3 യുവതികള്‍...അവര്‍ അന്യോനം അസഭ്യം പുലമ്പുന്നു.....തോന്നിയത് വിളിച്ച് പറയുന്നു....മുടിയഴിച്ചാടുന്നു....
മറുഭാഗത്ത് നിസ്സഹായനായ ഇവരുടെ പിതാവ് നിരാശ്രയനായി വ്യാകുലനായി ആധിപിടിപ്പട്ട് മൗനിയായി നിറഞ്ഞ്തുളുമ്പുന്ന മിഴികളോടെ ഇതെല്ലാം സശ്രദ്ധം നോക്കി നില്‍ക്കുന്നു......
വല്ലാത്തൊരു രംഗം...
അപ്പുറത്ത് വട്ടമേശക്കരില്‍ പാണക്കാട്ടെ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളിരിപ്പുണ്ട്...
തങ്ങളുപ്പാപ്പ വട്ടമേശക്കരികില്‍ നിന്ന് പതിയെ പതിയെ ഇറങ്ങിവരുന്നു......
എങ്ങും ശാന്തത....
ഒരു ചൂരലുമേന്തിയാണ് അവിടുത്തെ വരവ്....പതിയെ അവരെ ഒന്ന് സ്പര്‍ഷിച്ചു.അവര്‍ നിലപതിച്ച പോലെ ശാന്തരാവുന്നു....അല്‍പ നേരം കഴിഞ്ഞപ്പോ അവരിലെ മൂത്തവള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞുവത്രെ
"ഞാന്‍ ഓടി പ്പോവും"
സ്വല്‍പസ്വരത്തില്‍ തങ്ങളും പറഞ്ഞു "എന്നാല്‍ നീ പോ!"
അവള്‍ അട്ടഹസിച്ച് വീണ്ടും പറഞ്ഞു
"ഞാന്‍ പോവും!!!!!"
തങ്ങള്‍ പറഞ്ഞു "നിന്നോട് പോകാനല്ലേ പറഞ്ഞത്!!!"
തങ്ങളുടെ ശബ്ദം അതിനു മുമ്പ് ഇത്രത്തോളം പൊന്തിയിട്ടില്ല....ഇത് കേട്ടതും പരിഭ്രാന്തിയായി യുവതി ഓടി.....പിതാവ് പിറകെയും ഓടുന്നു"എന്‍റെ മോള്‍ പോയല്ലോ തങ്ങളേ"എന്ന് നിലവിളിക്കുന്ന പിതാവ്..
തങ്ങള്‍ അയാളോട് പറഞ്ഞു
"ഇല്ല അവള്‍ പോവില്ല"
എല്ലാവരും അന്യോനം പരസ്പരം നോക്കുന്നു ഇവിടെ എന്തൊക്കെയോ നടക്കാന്‍ പോവുന്നു...മുറ്റത്ത് നിരാശയുടെ അശാന്തിയുടെകറുത്ത പുക മൂടിത്തുടങ്ങിയ പോലെ.അന്തരാളങ്ങളില്‍ ഇരുണ്ട കാര്‍മേഘം....ഭയവിഹ്വലരായി ഒരു നില്‍പ്പ്....മൗനം....അകത്ത് പ്രക്ഷുബ്ദത....ഇപ്പോള്‍ അവള്‍ ഓടുകയാണ്.....ആര്‍ക്ക് മുന്നിലും ഇന്നേ വരെ അടക്കാത്ത കൊടപ്പനക്കല്‍ തറവാട്ടിലെ ഗൈറ്റിന് മുന്നില്‍ അവള്‍ വീണു....
അള്ളാഹ്....
അവരെ അടുത്ത് വിളിച്ച്
തങ്ങള്‍ പറഞ്ഞു 15 ദിവസങ്ങള്‍ക്ക് ശേഷം വരണമെന്ന്.....അല്‍പം സ്വല്‍പം കുറിപ്പും നല്‍കി
കൃത്യം 15 ദിവസങ്ങള്‍ക്ക് ശേഷം 5 മണിക്ക് അവര്‍ പാണക്കാട്ട് വന്നിറങ്ങി....
പക്ഷെ...
ഇപ്പോള്‍ ഇവരുടെ മുഖത്ത് കരച്ചിലിന്‍റെ സ്വൈര്യഭാവങ്ങളില്ല.... പ്രഫുല്ലിച്ച് ശോഭയാര്‍ന്ന മുഖങ്ങളാണ്....
അസുഖം ഭേതമായി...
ഇതായിരുന്നു പാണക്കാട്ടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.......രാഷ്ട്രീയത്തിനപ്പുറം മതത്തില്‍ തങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന സംഭവമാണ് മുകളിലെത്തേത്...ഈ സംഭവത്തിന് ദൃസാക്ഷിയാണ് നാസര്‍ ഫൈസി ഉസ്താദ്.
അത്ഭുതമായിരുന്നു ആ നിസ്വാര്‍ത്ഥന്‍റെ ജീവിതം..... ജിവിതാന്ത്യംവരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും കീഴ്ഘടകമായ സുന്നി യുവ ജന സംഘത്തിന്‍റെ നേതൃ നിരയില്‍ സജീവമായിരുന്നു മഹാനവറുകള്‍....
നാഥന്‍ അദ്ധേഹത്തിന്‍റെ ഖബറിടം വിശാല മാക്കിക്കൊടുക്കട്ടെ....
മഗ്ഫിറതും മര്‍ഹമതും നല്‍കട്ട....
No comments:
Post a Comment