ലുക്മാനുൽ ഹക്കീം

Thursday, 14 January 2021

swami vivekananda

സ്വാമി വിവേകാനന്ദൻ



സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.


വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.


*ജീവിതരേഖ*


*കുട്ടിക്കാലം*


കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും മൂന്ന് മക്കൾ നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൽക്കത്ത എന്നറിയപ്പെട്ടിരുന്ന കൊൽക്കത്തയായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ നൽകിയ പേര്‌ (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ്‌ നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്. ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തുതന്നെ നരനുണ്ടായിരുന്നു. കുട്ടിക്കാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ അതിനായി ശിവനെ ധ്യാനിക്കാൻ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി. 


വിദ്യാഭ്യാസകാലം

വീട്ടിലെത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാപകനാണ്‌ നരേന്‌ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകിയത്‌. അതിനു ശേഷം കുട്ടിയെ ഏഴാം വയസ്സിൽ മെട്രൊപൊളിറ്റൻ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങി. 1879-ൽ നരൻ ഹൈസ്കൂൾ പരീക്ഷ ഒന്നാം ക്ലാസ്സിൽ ജയിച്ച്‌ പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. പിന്നീട്‌ ജനറൽ അസ്സംബ്ലീസ്‌ ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. മധുരശബ്ദത്തിനുടമയായിരുന്ന നരൻ വായ്പാട്ടും ഹിന്ദി, ഉർദു, പേർഷ്യൻ സംഗീതങ്ങളും പഠിച്ചിട്ടുണ്ട്‌. ഇതു കൂടാതെ ഉപകരണ സംഗീതവും വശമാക്കിയിരുന്നു. 


ശ്രീരാമകൃഷ്ണസംഗമം.

ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്‌? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്‌. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച്‌ അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്‌ ക്ഷണിച്ചിട്ടാണ്‌ മടങ്ങിയത്‌.


*ശ്രീരാമകൃഷ്ണ പരമഹംസൻ*


ഏതാനും ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ സമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. 'നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....! നരേന്ദ്രനെ ഏറെക്കാലമായ്‌ അലട്ടിയിരുന്ന ഈശ്വരനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്‌ 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നു മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ, നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.


1884-ൽ നരേന്ദ്രന്റെ പിതാവ്‌ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകൾ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന്‌ സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി. പ്രശ്നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട്‌ കഷ്ടപ്പാട്‌ മാറാൻ പ്രാർത്ഥിക്കാനാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാൽ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു 'ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും' എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു. നരേന്ദ്രനിൽ സന്തുഷ്ടനായ ഗുരു, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹം നൽകിയത്രെ.


*പൂർണ്ണ ആദ്ധ്യാത്മിക പ്രവേശനം*


1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെ ഗംഗാതീരത്ത്‌ സംസ്കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത്‌ വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത്‌ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ്‌ ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു.


ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. ആ യാത്രയിൽ ഹത്രാസ്‌ തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി.


ഷൊർണൂർ റയിൽ വേ സ്റ്റേഷനു മുമ്പിൽ സ്വാമിവിവേകാനന്ദൻ നട്ട ആൽമരം

ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌ വിവേകാനന്ദന്‌ ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു . പിന്നീട്‌ രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അക്കാലത്ത്‌ ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.


*ആദ്യത്തെ ലോക പര്യടനം*


1892 ഡിസംബറിൽ കന്യാകുമാരിയിലെ പാറപ്പുറത്ത് ധ്യാനത്തിലിരിക്കുമ്പോഴാണ് ഷിക്കാഗോഗയിലെ മതസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സ്വാമി തീരുമാനിച്ചത്. 1893-ൽ വിവേകാനന്ദൻ തന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖെത്രി രാജാവിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ നിർബന്ധം മൂലമാണ്‌ വിവേകാനന്ദൻ എന്ന പേര്‌ സ്ഥിരമായി സ്വീകരിച്ചത്‌. അദ്ദേഹത്തിന്റെ തന്നെ നിർബന്ധം മൂലം വിവേകാനന്ദൻ ഷികാഗോയിലേക്‌ പോകുവാൻ തീരുമാനിച്ചു. 1893 ജനുവരി 12-ന്‌ ഖെത്രി രാജാവ്‌ നൽകിയ ടിക്കറ്റിൽ വിവേകാനന്ദൻ മുംബൈ തുറമുഖത്തുനിന്ന് പെനിൻസുലാർ എന്ന കപ്പലിൽ ലോകപര്യടനത്തിനായി പുറപ്പെട്ടു. സിംഗപ്പൂർ, ഹോങ്കോങ്ങ്‌, ചൈന, ജപ്പാൻ, കാനഡ തുടങ്ങിയ പ്രദേശങ്ങൾ യാത്രക്കിടയിൽ അദ്ദേഹം സന്ദർശിച്ചു.


*ഷികാഗൊ സർവ്വമത സമ്മേളനം*


കാനഡയിലെ വാൻകൂവറിൽ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി സാധിക്കില്ല എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദൻ പൗരസ്ത്യ ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്‌. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ്‌ വിവേകാനന്ദന്‌ മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്‌. മതമഹാസമ്മേളനത്തിന്റെ നിർവാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചുചേർത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സമ്മേളനത്തിൽ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. 1893 സെപ്റ്റംബർ11ന്  മേളയിൽ കൊളംബസ്‌ ഹാളിൽ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു.കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. പത്രങ്ങളും മറ്റും വിവേകാനന്ദന്‌ നല്ല പ്രസിദ്ധി നേടി കൊടുത്തു. തുടർന്ന് വിവേകാനന്ദൻ മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങൾ നടത്തി.


*വീണ്ടും ഇന്ത്യയിൽ*


1894ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895ൽ വിവേകാനന്ദൻ ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിൽ മിസ് മുള്ളറും മിസ്റ്റർ സ്റ്റർഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോർക്കിലേക്കു പോയി. 'കർമയോഗ'ത്തെക്കുറിച്ച് ന്യൂയോർക്കിൽ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. 1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയിൽനിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനിൽ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതത്തിൽ വൻസ്വീകരണമായിരുന്നു ലഭിച്ചത്.ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അഭേദാനന്ദനേയും അമേരിക്കയിലെ പ്രവർത്തനങ്ങൾ ശാരദാനന്ദനേയും ഏൽപ്പിച്ച വിവേകാനന്ദൻ മൂന്നുവർഷത്തോളമെടുത്ത പ്രവർത്തനങ്ങൾക്ക്‌ ശേഷം സ്വാമിനി നിവേദിത (മർഗരറ്റ് നോബിൾ) അടക്കമുള്ള പാശ്ചാത്യശിഷ്യരുമൊത്ത്‌ കൊളംബോയിലും അവിടുന്ന് തമിഴ്‌നാട്ടിലെ പാമ്പനിലും എത്തിയ വിവേകാനന്ദൻ ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം എന്ന പ്രഭാഷണ പരമ്പരയിൽ മുഴുകി. പിന്നീട്‌ വിവേകാനന്ദൻ ചെന്നൈയിൽ നിന്നും കൊൽക്കത്തക്ക്‌ കപ്പൽ കയറി. കൊൽക്കത്തയിലെത്തിയ വിവേകാനന്ദൻ സന്യാസി മഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാഗ്‌ ബസാറിൽ നിവേദിതാ വിദ്യാലയവും സ്ത്രീകൾക്കായി ശാരദാമഠവും സ്ഥാപിച്ചു. അപ്പോഴേക്കും ആസ്ത്മയും തുടർച്ചയായ പ്രവർത്തനവും വിവേകാനന്ദന്റെ ആരോഗ്യം നശിപ്പിച്ചിരുന്നു. 1899-ൽ അനാരോഗ്യം വകവെക്കാതെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക്‌ അദ്ദേഹം കപ്പൽ കയറി. അമേരിക്കൻ ലണ്ടൻ പര്യടനത്തിനു ശേഷം 1900-ൽ പാരീസിൽ നടന്ന മത ചരിത്ര മഹാസഭയിൽ പങ്കുകൊണ്ടു. അവിടുന്ന് വിയന്ന, കെയ്‌റോ വഴി വീണ്ടും ഇന്ത്യയിലെത്തി.


*അവസാന കാലം*


ഇന്ത്യയിലെത്തിയ വിവേകാനന്ദന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എന്നിരുന്നാലും ഇന്ത്യയെമ്പാടും വിശ്രമമില്ലാതെ സഞ്ചരിച്ചു, മഠാധിപതിയുടെ ചുമതലകൾ കൃത്യമായി ചെയ്തു. 1902 ജൂലൈ 4 വെള്ളിയാഴ്ച 39 വയസ്സിൽ രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട്‌ തൻറെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്‌.


ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ ഏറെ ഉത്സാഹിച്ച വിവേകാനന്ദൻ സർവ്വസംഗ പരിത്യാഗിയായി വേദാന്തധർമ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കർമ്മം ചെയ്യാനാണ്‌ ആവശ്യപെട്ടത്‌.


“ ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത ”

എന്ന് ലോകത്തെ വിളിച്ചുണർത്തിയ വിവേകാനന്ദൻ, സത്യം കണ്ടെത്തുകയും, സേവനം ചെയ്യുകയുമാണ്‌ ശരിയായ ജീവിതം എന്നു കരുതിയ മഹാനാണ്‌.


ചിന്തയും ദർശനങ്ങളും

ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്തദർശനങ്ങളിലാണ് ഹിന്ദുത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു 


ഓരോ ആത്മാവും ലീനമായി ദൈവികമാണ്

എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ.

വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂർ‌ണ്ണതയെ വെളിപ്പെടുത്തുകയാണ്

മതത്തിലൂടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്

മാനവസേവയാണ് യഥാർത്ഥ മാധവസേവ.

വിവേകാനന്ദന് തന്റെ ഗുരുവായ രാമകൃഷ്ണനിൽ നിന്നും ലഭിച്ച പ്രധാന ഉപദേശങ്ങളിലൊന്നാണ് 'ജീവനാണ് ശിവൻ' (ഓരോ വ്യക്തിയിലും ദൈവത്വമുണ്ട്). ഇതേ തുടർന്ന് അദ്ദേഹം ദരിദ്രനാരായണ സേവ എന്ന കർമ്മപദ്ധതിക്ക് രൂപം നൽകി(സാധുക്കളിലൂടെ ദൈവത്തെ സേവിക്കുക). വിവേകാനന്ദൻ ശ്രീരാമകൃഷമഠം സ്ഥാപിച്ചത് ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്ന തത്ത്വത്തിലധിഷ്ടിതമായാണ്.


*വിവേകാനന്ദ സൂക്തങ്ങൾ*


ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.

അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.

ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.

ഈ ലോകം ഭീരുക്കൾക്കുള്ളതല്ല ഓടിയൊളിക്കാൻ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.

രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്..

വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.

ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌

കൃതികൾ

അദ്ദേഹത്തിന്റെ കൃതികൾ (പലഭാഗത്തായി നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും സ്വരൂപിച്ചവ)‌ പ്രധാനമായും നാലു യോഗങ്ങളെ (രാജയോഗം, കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം) സംബന്ധിച്ചവയാണ്. ഇവയിൽ പലതും അതതു യോഗയിൽ വളരെയധികം സ്വാധീനം ചെലുത്തിയവയും ഇന്നും അടിസ്ഥാനഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നവയുമാണ്. അദ്ദേഹം പല സുഹൃത്തുക്കൾക്കായി പലപ്പോഴായി എഴുതിയ കത്തുകളും ആത്മീയവും സാഹിത്യവുമായ മൂല്യങ്ങൾ ഉള്ളവയാണ്. വളരെ നല്ല ഒരു ഗായകനും സാഹിത്യകാരനുംകൂടിയായിരുന്നു വിവേകാനന്ദൻ. അദ്ദേഹം തന്റെ ഇഷ്ടദൈവമായ കാളിയെ സ്തുതിക്കുന്ന നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലും ഉദ്ബോധനങ്ങളിലും ധാരാളം നർമ്മരംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി കാണാം. ബംഗാളി ഭാഷയിലുള്ള അദ്ദേഹത്തിന്റെ കൃതികൾ പലതും വളരെയധികം ലളിതമായിരുന്നു. പ്രഭാഷണങ്ങളാകട്ടെ, കൃതികളാകട്ടെ അത് ഒരിക്കലും രചയിതാവിന്റെ ഭാഷാപ്രാഗല്‌ഭ്യം തെളിയിക്കാനുള്ളതാവരുത് , മറിച്ച് അനുവാചകഹൃദയങ്ങളിലേക്ക് ലോലമായി കടന്നു ചെല്ലുന്നതാകണം എന്ന് സ്വാമി ദൃഢമായി വിശ്വസിച്ചു.


*ബഹുമതികൾ*


1995 നവംബർ 11നു ഷിക്കാഗോയിലെ പ്രമുഖ തെരുവുകളിലൊന്നായ മിഷിഗൻ അവന്യൂവിന്റെ ഒരു ഭാഗത്തിനു സ്വാമി വിവേകാനന്ദ വേ (Swami Vivekananda Way) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു.


*വിവേകാനന്ദനും ശാസ്ത്രവും*


വിവേകാനന്ദൻ തന്റെ രാജയോഗം എന്ന കൃതിയിൽ അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാജയോഗം അഭ്യസിക്കുന്നവന് അതിമാനുഷിക കഴിവുകൾ കൈവരിക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു വ്യക്തിക്ക് 'അപരന്റെ മനസ്സ് വായിക്കുക', 'പ്രപഞ്ചശക്തികളെ നിയന്ത്രിക്കുക', അന്യന്റെ


ശരീരനിയന്ത്രണം', 'ശ്വാസോച്ഛ്വാസമില്ലാതെ ജീവിക്കുക' മനുഷ്യാസാധ്യമല്ലാത്ത സിദ്ധികൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഭാരതീയവിശ്വാസപ്രകാരമുള്ള ജന്മകുണ്ഡലിനി ശക്തി, ചക്രവ്യവസ്ഥ എന്നിവയെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. വിവേകാനന്ദൻ ഐൻസ്റ്റീനു മുൻപേതന്നെ ഈതർ സിദ്ധാന്തത്തെ നിരാകരിച്ചിട്ടുണ്ട്(1895). പ്രസിദ്ധ വൈദ്യുതി ശാസ്ത്രജ്ഞനായ നിക്കോളാസ് ടെസ്ല, വിവേകാനന്ദന്റെ സംഖ്യാശാസ്തത്തെപ്പറ്റിയുള്ള പ്രഭാഷണം കേട്ടതിനെ തുടർന്നാണ് ഭൗതികവസ്തുക്കൾ ഊർജ്ജത്തിന്റെ ആവിഷ്കരണമാണ് എന്ന അവലോകനത്തിലെത്തിയത്. ഇതേത്തുടർന്ന് അദ്ദേഹം പിണ്ഡത്തിനെ തതുല്യമായ സ്ഥിതികോർജ്ജനിലയിലേക്ക് ഗണിതശാസ്ത്രസഹായപ്രകാരം തെളിയിച്ചു.


*വിവേകാനന്ദനെക്കുറിച്ച് പ്രമുഖർ*


“ പരാക്രമശൂരനായ ഒരു വ്യക്തി എന്നെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അതായിരുന്നു വിവേകാനന്ദൻ, മനുഷ്യർക്കിടയിലെ സിംഹം, അദ്ദേഹം വിട്ടിട്ടുപോയ പ്രത്യേക പ്രവർത്തനം അദ്ദേഹത്തിന്റെ അളവറ്റ സൃഷ്ടിപരതയും ഊർജവുംകൊണ്ട് മുദ്രാങ്കിതമാണ്. എവിടെ, എങ്ങനെ, ഏതുവിധത്തിലെല്ലാമെന്ന് അറിഞ്ഞുകൂടെങ്കിലും അദ്ദേഹത്തിന്റെ അതിബൃഹത്തായ സ്വാധീനം സിംഹതുല്യമായും മഹത്തായും അവബോധജന്യമായും ഇന്ത്യയുടെ ആത്മാവിൽ സംക്ഷോഭമുണ്ടാക്കിക്കൊണ്ട് പ്രവേശിക്കുന്നു. വിവേകാനന്ദൻ അദ്ദേഹത്തിന്റെ മാതാവിന്റെ ആത്മാവിലും അവളുടെ മക്കളുടെ ആത്മാക്കളിലും ജീവിക്കുന്നതു നോക്കൂ! അതാ നോക്കൂ! എന്നാണ് നമുക്ക് പറയുവാനുള്ളത്. ”

— -അരവിന്ദഘോഷ് 


“ ആനന്ദാതിരേകത്തോടുകൂടിയല്ലാതെ എനിക്ക് വിവേകാനന്ദനെക്കുറിച്ച് എഴുതുവാൻ സാധ്യമല്ല. അദ്ദേഹത്തോട് അടുത്തിടപഴകാൻ അവസരം ലഭിച്ചവരിൽ ചുരുക്കം പേർക്കു മാത്രമേ അദ്ദേഹത്തെ മനസ്സിലാക്കുവാനും അദ്ദേഹത്തിന്റെ ഉള്ളറിയുവാനും കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ വ്യക്തിത്വം സമ്പുഷ്ടവും ഗംഭീരവും സങ്കീർണവുമായിരുന്നു. ഈ വ്യക്തിത്വം-അദ്ദേഹത്തിന്റെ ഉൽബോധനങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും വ്യതിരിക്തമായി അദ്ദേഹത്തിന്റെ രാജ്യക്കാരിൽ, പ്രത്യേകിച്ച് ബംഗാളികളിൽ അത്ഭുതകരമായ സ്വാധീനം ചെലുത്തി. ഇത്തരം വ്യക്തിത്വങ്ങളാണ് ബംഗാളികളെ ആകർഷിക്കാറുള്ളത്. കൂസലില്ലാത്ത ത്യാഗവും അവിശ്രമമായ പ്രവർത്തനവും അളവറ്റ സ്‌നേഹവും അസാമാന്യ ഉൾക്കാഴ്ചയും വിവിധ വിഷയങ്ങളിലുള്ള അറിവും വൈകാരിക സമൃദ്ധിയും നിർദയമായ ആക്രമണവും അദ്ദേഹത്തിന്റെ സവിശേഷതകളാണെങ്കിലും ഒരു ശിശുവിന്റേതെന്നതുപോലെ ലളിതമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ഈ ലോകത്തിൽ ദുർലഭമാണ്. ”

— -സുഭാഷ് ചന്ദ്രബോസ് 


“ സ്വാമി വിവേകാനന്ദൻ ഹിന്ദുത്വത്തെയും ഇന്ത്യയെയും രക്ഷിച്ചു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ നമുക്ക് നമ്മുടെ മതം നഷ്ടമാവുമായിരുന്നു, സ്വാതന്ത്ര്യം ലഭിക്കുമായിരുന്നുമില്ല. അതിനാൽ നാം എല്ലാറ്റിനും സ്വാമി വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നു. ”

— - സി. രാജഗോപാലാചാരി 


“ സൂര്യൻ ഇരുട്ടകറ്റുന്നതുപോലെയും വിഷ്ണുഭഗവാൻ ദുഷ്ടനിഗ്രഹം ചെയ്യുന്നതുപോലെയും അദ്ദേഹത്തിന്റെ ഐന്ദ്രജാലിക വ്യക്തിത്വം മനുഷ്യന്റെ ദുരിതത്രയങ്ങളും നശിപ്പിക്കുന്നു. ”

— -സ്വാമി രാമകൃഷ്ണാനന്ദ (സ്വാമി വിവേകാനന്ദന്റെ സഹോദര സന്ന്യാസി)


“ വൈദ്യുത ആഘാതം പോലെയുള്ള സ്​പന്ദനം എന്റെ ദേഹത്തിലുണ്ടാവാതെ ഈ പുസ്തകത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ വചനങ്ങളെ എനിക്ക് സ്​പർശിക്കുവാനാവുകയില്ല. ആ വീരന്റെ ചുണ്ടുകളിൽ നിന്ന് ഇവ പുറപ്പെടുമ്പോൾ ജനിപ്പിക്കപ്പെട്ട വൈകാരികക്ഷോഭം എത്രമാത്രമായിരിക്കും! ”

— -റൊമേയ്ൻ റൊളാങ്

Wednesday, 11 November 2020

എന്‍റെ വിദ്യാലയ ഓര്‍മ്മകള്‍

 



മനസ്സിന്‍റെ ഉള്ളറയില്‍ ഇപ്പോഴും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മകളില്‍ അവശേഷിക്കുന്നത് വിദ്യാലയ കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓര്‍മകളാണ്.

ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സില്‍ കുളിര്‍മ്മയുടെ ഒരു നേര്‍ത്ത തലോടല്‍പ്പോലെയാണ് അനുഭവപ്പെടുന്നത്..

ഇങ്ങിനെ മനസ്സിന്‍റെ ഉള്ളറയില്‍ അവശേഷിക്കുന്ന, പറയാന്‍ കഴിയാതെപോയ.. ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവക്കുവാന്‍ എല്ലാ കൂട്ടുകാരെയും ക്ഷണിക്കുന്നു..





കാലം, അതു നമുക്ക് പലതും സമ്മാനിക്കുന്നു, പലരെയും പരിച്ചയപെടുത്തുന്നു, പല ഓര്‍മകളും അനുഭവങ്ങളും നല്‍കുന്നു ,ഈ സ്കൂള്‍ മുറ്റവും നമുക്ക്‌ പലതും സമ്മാനിചിട്ടുണ്ടാകും.ആ പഴയ, ഓര്‍മ്മകള്‍ , സുഖമുള്ള ഓര്‍മ്മകള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം. കാലം നഷ്ടപ്പെടുത്തിയ പല സുഹൃത്തുക്കളെയും നമുക്ക് വീണ്ടെടുക്കാം. ഒപ്പം നമ്മുടെ പുതിയ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പഴയ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം



ഇവിടെയെന്‍റെ മനസ്സുണ്ട്ഓര്‍മയിലെ മയില്‍പ്പീലിതുണ്ടുകള്‍ ഒളിപ്പിച്ചുവച്ചപുതുമണം മാറാത്തനോട്ടുപുസ്ത്തകത്തിന്‍റെഓര്‍മ്മത്താളുകള്‍ പോലെ.ഇവിടെയെന്‍റെ സ്വപ്നങ്ങളുണ്ട്.

വിരഹമുണര്‍ത്തുന്ന നിമിഷങ്ങളില്‍നനുത്ത അക്ഷരതുള്ളികള്‍ക്കൊണ്ട് മനസ്സില്‍ കുളിര്‍മ്മ നിറച്ച പ്രിയ തുള്ളികളുടെ അദൃശ്യമായ സാമീപ്യം പോലെ...




Thursday, 5 November 2020

Syed Muhammedali Shihab Thangal (മുഹമ്മദലി ശിഹാബ് തങ്ങൾ)

 'ഇവിടെ ഞാനുണ്ടായിരുന്നു എന്നതിന് സാക്ഷ്യപത്രമായി വെറുമൊരു തൂവൽ മാത്രം മതി എന്ന കവിത പോലെ', ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിന് അനേകം തൂവലുകൾ ബാക്കിയാക്കി വെച്ച മനുഷ്യനാണ് അദ്ദേഹം;


പ്രശസ്‌ത റേഡിയോ ജോക്കി സഹോദരി ആർ ജെ ഫെമിന ശിഹാബ്  തങ്ങളെ കുറിച്ച് എഴുതി പറഞ്ഞ ഈ ദൃശ്യങ്ങളും  വാക്കുകളും ഏറെ ഹൃദ്യമായി തോന്നുന്നു.




Monday, 2 November 2020

സ്വപ്നം കാണാൻ ഇന്ത്യയെ പഠിപ്പിച്ച കലാം അബ്ദുൽ കലാം

 



1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ ജനനം. 'ആകാശങ്ങളിൽ പറക്കുക' എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം.

രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി, ഉപരിപഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ കലാം ചേര്‍ന്നു. തൻ്റെ ആഗ്രഹ സാഫല്യത്തിനായി കലാം 1955-ൽ മദ്രാസ് ഐഐടിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പ്രവേശിച്ചു. തുടര്‍ന്ന് 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. പിന്നീട് 1960 ൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനിൽ ശാസ്ത്രജ്ഞനായി.

രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്ന കലാം. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു. രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വികസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.


ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായാണ് കലാം എത്തുന്നത്. ബിജെപിയുടെയും കോൺഗ്രസിൻ്റെയും പിന്തുണയോടെയാണ് കലാം രാഷ്ട്രപതിയാകുന്നത്. തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായി. 2017 ജൂലൈ 25 ന് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015 ജൂലൈ 27 ന് ഷില്ലോംഗിൽ വച്ചാണ് കലാം അന്തരിക്കുന്നത്.



രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

കുട്ടികളുടെ പ്രിയ തോഴൻ


കുട്ടികളെ മനസിലേക്ക് സ്വപ്നത്തിൻ്റെ അഗ്നി ചിറകുകള്‍ ആലേഖനം ചെയ്ത വ്യക്തിത്വമാണ് കലാം. കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാനും അവരുമായി സംവദിക്കാനും കലാം ഏറെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണെന്ന് തിരിച്ചറിഞ്ഞ കലാം അവരിൽ സമ്മര്‍ദ്ദം ചെലുത്താതെ അറിവുകള്‍ പകര്‍ന്നു. തൻ്റെ 80-ാംജന്മദിനം നൂറ് കണക്കിന് കുട്ടികള്‍ക്കും കര്‍ഷകര്‍ക്കും ഒപ്പമാണ് ആഘോഷിച്ചത്.

പ്രഭാഷകൻ


പ്രഭാഷണ കലയെ നെഞ്ചോട് ചേര്‍ത്ത് വെച്ചയാളാണ് കലാം. എളിമയും വിനയവും നിറഞ്ഞ അദ്ദേഹത്തിൻ്റെ ശബ്ദശകലങ്ങള്‍ ആസ്വദിക്കാൻ ഓരോ വേദികളിലും ജനബാഹുല്യമായിരുന്നു. യുവാക്കൾക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നൽകുന്നവയായിരുന്നു കലാമിൻ്റെ പ്രസംഗങ്ങള്‍. രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസർ ആയിരുന്നു. 2005 ജൂലൈ 28-ന് കലാം കേരള നിയമസഭ സന്ദർശിച്ചിരുന്നു. കേരള വികസനത്തെക്കുറിച്ചു വ്യക്തവും യുക്തിഭദ്രവുമായ 10 പദ്ധതികളുടെ 52 മിനിറ്റ് നീണ്ട പ്രഖ്യാപനം ഇദ്ദേഹം നടത്തി.

എഴുത്തുകാരൻ

നിരവധി കൃതികള്‍ അബ്ദുൾ കലാം രചിച്ചിട്ടുണ്ട്. അതിൽ ഏറെയും മലയാളത്തിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. കൃതികൾ ചുവടെ:

ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പര്‍പ്പസ് ഓഫ് ലൈഫ്

ചിൽഡ്രൺ ആസ്ക്സ് കലാം

ഇന്ത്യ 2020: എ വിഷൻ ഫോര്‍ ദ ന്യൂ മില്ലെനിയം

വിംഗ്സ് ഓഫ് ഫയര്‍: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ പി ജെ അബ്ദുള്‍ കലാം

ഇന്ത്യ മൈ ഡ്രീം

ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ

എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോര്‍ സൊസൈറ്റൽ ട്രാൻസ്പോര്‍മേര്‍ഷൻ

സയൻ്റിസ്റ്റ് ടു പ്രസിഡൻ്റ്


Sunday, 13 October 2019

അധികമാരും കേൾക്കാത്ത ഒരു സംഭവം , ശിഹാബ് തങ്ങളെ കുറിച്ച്

അധികമാരും കേൾക്കാത്ത ഒരു സംഭവം , ശിഹാബ് തങ്ങളെ കുറിച്ച്.



അന്ന് പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടിലെ
ഒരു നട്ടുച്ച നേരം.....
അവിടെ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നിന്ന് ഉസ്താദ് നാസര്‍ ഫൈസി കൂടത്തായിയും തന്‍റെ സഹൃദ്യരും ഭക്ഷണം കഴിച്ചിറങ്ങുന്നു....
പെട്ടെന്ന് ഒരു വല്ലാത്ത കരച്ചില്‍....
ഒരു അട്ടഹാസം പോലെ....
അവര്‍ ഉടനെ വ്യഗ്രതപ്പെട്ട് ധ്രുതഗതിയില്‍ കരച്ചില്‍ കേട്ട ഭാഗത്തേക്ക് നീങ്ങുന്നു.....
ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ കരച്ചിലാണത്രെ....
ഘോരമായ ശബ്ദം....
മാനസികനില താളം തെറ്റിയ 3 യുവതികള്‍...അവര്‍ അന്യോനം അസഭ്യം പുലമ്പുന്നു.....തോന്നിയത് വിളിച്ച് പറയുന്നു....മുടിയഴിച്ചാടുന്നു....
മറുഭാഗത്ത് നിസ്സഹായനായ ഇവരുടെ പിതാവ് നിരാശ്രയനായി വ്യാകുലനായി ആധിപിടിപ്പട്ട് മൗനിയായി നിറഞ്ഞ്തുളുമ്പുന്ന മിഴികളോടെ ഇതെല്ലാം സശ്രദ്ധം നോക്കി നില്‍ക്കുന്നു......
വല്ലാത്തൊരു രംഗം...
അപ്പുറത്ത് വട്ടമേശക്കരില്‍ പാണക്കാട്ടെ സയ്യിദ്  മുഹമ്മദ് അലി ശിഹാബ് തങ്ങളിരിപ്പുണ്ട്...
തങ്ങളുപ്പാപ്പ  വട്ടമേശക്കരികില്‍ നിന്ന് പതിയെ പതിയെ  ഇറങ്ങിവരുന്നു......
എങ്ങും ശാന്തത....
ഒരു ചൂരലുമേന്തിയാണ് അവിടുത്തെ വരവ്....പതിയെ അവരെ ഒന്ന് സ്പര്‍ഷിച്ചു.അവര്‍ നിലപതിച്ച പോലെ  ശാന്തരാവുന്നു....അല്‍പ നേരം കഴിഞ്ഞപ്പോ അവരിലെ മൂത്തവള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞുവത്രെ
"ഞാന്‍ ഓടി പ്പോവും"
സ്വല്‍പസ്വരത്തില്‍ തങ്ങളും പറഞ്ഞു "എന്നാല്‍ നീ പോ!"
അവള്‍ അട്ടഹസിച്ച് വീണ്ടും പറഞ്ഞു
"ഞാന്‍ പോവും!!!!!"
തങ്ങള്‍ പറഞ്ഞു "നിന്നോട് പോകാനല്ലേ പറഞ്ഞത്!!!"
തങ്ങളുടെ ശബ്ദം അതിനു മുമ്പ് ഇത്രത്തോളം പൊന്തിയിട്ടില്ല....ഇത് കേട്ടതും പരിഭ്രാന്തിയായി യുവതി ഓടി.....പിതാവ് പിറകെയും ഓടുന്നു"എന്‍റെ മോള്‍ പോയല്ലോ തങ്ങളേ"എന്ന് നിലവിളിക്കുന്ന പിതാവ്..
തങ്ങള്‍ അയാളോട് പറഞ്ഞു
 "ഇല്ല അവള്‍ പോവില്ല"
എല്ലാവരും അന്യോനം പരസ്പരം നോക്കുന്നു ഇവിടെ എന്തൊക്കെയോ നടക്കാന്‍ പോവുന്നു...മുറ്റത്ത് നിരാശയുടെ അശാന്തിയുടെകറുത്ത  പുക മൂടിത്തുടങ്ങിയ പോലെ.അന്തരാളങ്ങളില്‍ ഇരുണ്ട കാര്‍മേഘം....ഭയവിഹ്വലരായി ഒരു നില്‍പ്പ്....മൗനം....അകത്ത് പ്രക്ഷുബ്ദത....ഇപ്പോള്‍ അവള്‍ ഓടുകയാണ്.....ആര്‍ക്ക് മുന്നിലും ഇന്നേ വരെ അടക്കാത്ത കൊടപ്പനക്കല്‍ തറവാട്ടിലെ ഗൈറ്റിന് മുന്നില്‍ അവള്‍ വീണു....
അള്ളാഹ്....
അവരെ അടുത്ത് വിളിച്ച്
തങ്ങള്‍ പറഞ്ഞു 15 ദിവസങ്ങള്‍ക്ക് ശേഷം വരണമെന്ന്.....അല്‍പം സ്വല്‍പം കുറിപ്പും നല്‍കി
കൃത്യം 15 ദിവസങ്ങള്‍ക്ക് ശേഷം 5 മണിക്ക് അവര്‍ പാണക്കാട്ട് വന്നിറങ്ങി....

പക്ഷെ...

ഇപ്പോള്‍ ഇവരുടെ മുഖത്ത് കരച്ചിലിന്‍റെ സ്വൈര്യഭാവങ്ങളില്ല.... പ്രഫുല്ലിച്ച് ശോഭയാര്‍ന്ന മുഖങ്ങളാണ്....
അസുഖം ഭേതമായി...
ഇതായിരുന്നു പാണക്കാട്ടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.......രാഷ്ട്രീയത്തിനപ്പുറം മതത്തില്‍ തങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന സംഭവമാണ് മുകളിലെത്തേത്...ഈ സംഭവത്തിന് ദൃസാക്ഷിയാണ് നാസര്‍ ഫൈസി ഉസ്താദ്.
അത്ഭുതമായിരുന്നു ആ നിസ്വാര്‍ത്ഥന്‍റെ ജീവിതം..... ജിവിതാന്ത്യംവരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും കീഴ്ഘടകമായ സുന്നി യുവ ജന സംഘത്തിന്‍റെ നേതൃ നിരയില്‍ സജീവമായിരുന്നു മഹാനവറുകള്‍....

നാഥന്‍ അദ്ധേഹത്തിന്‍റെ ഖബറിടം വിശാല മാക്കിക്കൊടുക്കട്ടെ....
മഗ്ഫിറതും മര്‍ഹമതും നല്‍കട്ട....

Monday, 23 September 2019


Best Fifa Football Awards 2019:

 Lionel Messi wins best men's player of the year 5 hours ago From the sectionEuropean Football 405 Share this page Lionel Messi Lionel Messi scored 54 goals in 58 games for Barcelo
na and Argentina during the 2018-19 season Barcelona's Lionel Messi won the best men's player at the Best Fifa Football Awards in Milan as Juventus' Cristiano Ronaldo and Liverpool's Virgil van Dijk missed out on the top prize. It is the sixth time Messi has been voted the world's best, after wins in 2009, 2010, 2011, 2012 and 2015. The 32-year-old Argentine helped Barcelona win La Liga and reach the semi-finals of the Champions League. ADVERTISEMENT United States forward Megan Rapinoe won the best women's player award. Messi graphic Lionel Messi scored 54 goals in 58 games for club and country in 2018-19, compared to Cristiano Ronaldo's 31 in 47 Absent Ronaldo and surprising voting - things you might have missed Klopp gets coach prize ahead of Guardiola and Pochettino Liverpool manager Jurgen Klopp was named men's coach of the year after a season in which they beat Tottenham 2-0 to lift the Champions League. The Reds also finished second in the Premier League with 97 points - the third-highest tally recorded in the competition. Klopp was nominated for the award along with two other Premier League bosses - Manchester City's Pep Guardiola and Tottenham's Mauricio Pochettino. Jurgen Klopp Jurgen Klopp guided Liverpool to their first Champions League success since 2005 with a 2-0 win over Tottenham "It is great, nobody expected this 20, 10, five, four years ago that I would be standing here," said Klopp, whose team have won all six league matches at the start of the 2019-20 season. "We know what an incredible job you [Mauricio Pochettino] did and what Pep did. I have to say thank you to my outstanding club Liverpool FC. "To the owners thank you, they gave me an incredible team. I have to thank my team - as a coach you can only be as good as your team is. I'm really proud of being manager of such an incredible bunch of players." In accepting the award, Klopp announced that he is joining the Common Goal initiative set up by Manchester United midfielder Juan Mata. It means the Reds boss will donate 1% of his salary to the charity, which pledges to "generate social change and improve lives". Alisson and Bielsa are also winners Liverpool goalkeeper Alisson was also a winner as he took the best goalkeeper prize ahead of Manchester City's Ederson and Barcelona's Marc-Andre ter Stegen. As well as success in the Champions League, Alisson was first choice for Brazil as they lifted the Copa America on home soil. Leeds boss Marcelo Bielsa won the fair play award after he ordered his team to allow Aston Villa to score an uncontested equaliser during their 1-1 draw in their Championship match in April. Bielsa's side had gone ahead controversially when the Villa players stopped as they expected the ball to be kicked out of play when Jonathan Kodjia was injured, before the Argentine intervened. Eighteen-year-old Daniel Zsori won the Puskas award for the best goal with his spectacular 93rd-minute overhead kick for Debrecen against Ferencvaros, just after he came on as a substitute for his Hungarian league debut in February. His strike beat Messi's chip from the edge of the penalty area against Real Betis and Juan Quintero's powerful 30-yard free-kick for River Plate against Racing Club. Fifa Fifpro Men's Team of the Year Three players who featured in last season's Premier League were included in the Fifa Fifpro Team of the Year, but none from champions Manchester City. Alisson and Van Dijk were included, as was forward Eden Hazard, who was at Chelsea in 2018-19 before joining Real Madrid in the summer. Seven City players were included in the 55-man shortlist - goalkeeper Ederson, defenders Aymeric Laporte and Kyle Walker, midfielders Bernardo Silva and Kevin de Bruyne and forwards Raheem Sterling and Sergio Aguero - but none of them made the final 11. Tottenham trio Christian Eriksen, Harry Kane and Son Heung-min all missed out, as did Manchester United pair David de Gea and Paul Pogba, as well as Chelsea's N'Golo Kante. Liverpool had two players selected but five others - Trent Alexander-Arnold, Andrew Robertson, Roberto Firmino, Sadio Mane and Mohamed Salah - were overlooked. BBC Goalkeeper - Alisson (Liverpool/Brazil) Defenders - Matthijs de Ligt (Ajax and Juventus/Netherlands), Sergio Ramos (Real Madrid/Spain), Virgil van Dijk (Liverpool/Netherlands), Marcelo (Real Madrid/Brazil). Midfielders - Luka Modric (Real Madrid/Croatia), Frenkie de Jong (Ajax and Barcelona/Netherlands), Eden Hazard (Chelsea and Real Madrid/Belgium) Forwards - Kylian Mbappe (Paris St-Germain/France), Cristiano Ronaldo (Juventus/Portugal), Lionel Messi (Barcelona/Argentina)

Saturday, 16 February 2019

ആരോഗ്യം ആമാശയ അള്‍സര്‍

ഹെലികോബാക്ടര്‍ പൈലോറി |  ആമാശയ അള്‍സര്‍

***********************************************************************

ഒരു ബ്ലേഡ് കഷണത്തെപ്പോലും അലിയിച്ചുകളയാന്‍ ശക്തിയുള്ള മനുഷ്യദഹനരസത്തില്‍ ജീവിച്ച് ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കുന്ന ബാക്ടീരിയ വര്‍ഗ്ഗത്തില്‍പ്പെട്ട കൃമി ആണ് ഹെലികോബാക്ടര്‍ പൈലോറി അഥവാ എച്ച്.പൈലോറി. അള്‍സറില്‍ തുടങ്ങുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലപ്പോഴും ചെന്നെത്തുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങളിലാകും.

കൂവളത്തിന്‍റെ പിഞ്ചുകായയുടെ മജ്ജ പഞ്ചസാര കൂട്ടിക്കഴിക്കുന്നത് എച്ച്.പൈലോറി അനുബാധയില്‍ ഫലപ്രദമാണ്.

ആമാശയത്തില്‍ ഉണ്ടാകുന്ന അള്‍സര്‍ എങ്ങനെയുള്ളതുമാകട്ടെ, ശമിപ്പിക്കാന്‍ ശക്തിയുള്ള ഒരു ഔഷധമാണ് കൂവളത്തിന്‍റെ പിഞ്ചുകായ. അപകടകാരിയായ എച്ച്. പൈലോറി കൃമിയ്ക്ക് എതിരെയും കൂവളത്തിന്‍റെ പിഞ്ചുകായ ഫലപ്രദമാണ്. കൂവളത്തിന്‍റെ പിഞ്ചുകായ പൊട്ടിച്ച് അതിനുള്ളിലെ മജ്ജ (ജെല്ലി പോലെയുള്ള ഭാഗം) എടുത്ത് പഞ്ചസാര ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ ആമാശയത്തിലെ അള്‍സര്‍ മാത്രമല്ല ചെറുകുടല്‍, വന്‍കുടല്‍ തുടങ്ങി ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളില്‍ ഉണ്ടാകുന്ന അള്‍സര്‍, മറ്റു കുരുക്കള്‍ എല്ലാം ശമിക്കും

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍

Tuesday, 15 January 2019

💞 *സ്‌നേഹകൂടാരം*💞



*ജനുവരി 15,*

*ഇന്ന് പാലിയേറ്റീീവ്‌ കെയർ ദിനം*


+-------+-------+-------+-------+-------+------+



+-------+-------+-------+-------+-------+------+

 ഓരോ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. കേരളത്തില്‍ ജനുവരി 15 ആണ് പാലിയേറ്റീവ് കെയര്‍ ദിനമായി നാം ആചരിക്കുന്നത്. കഴിഞ്ഞവര്‍ഷം 'കാണാമറയത്തെ ജീവിതങ്ങള്‍ കാണാത്ത രോഗികള്‍' എന്നതായിരുന്നു ദിനാചരണ മുദ്രാവാക്യം. കിടപ്പിലായ രോഗിയെ സുഹൃത്തിനെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമാകെ പത്തര ദശലക്ഷം ജനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ഇന്ന് കേരളത്തിലെ വിദ്യാര്‍ഥി-യുവജനങ്ങളില്‍ വലിയൊരു വിഭാഗം വീട്ടില്‍ ചെന്ന് വൃദ്ധരെയും അവശരായ രോഗികളെയും ശുശ്രൂഷിക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ തുടങ്ങി എല്ലാവരും ഇവരുടെ സേവനത്തിന്റെ മധുരം ആസ്വദിക്കുന്നു. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ വീല്‍ചെയറിലും ശയ്യയിലും ജീവിതം ജീവിച്ചുതീര്‍ക്കുന്നവരെ പുറംലോകത്തിന്റെ, പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് എത്തിക്കുകയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അപ്പോള്‍ ആരുമില്ലാത്തവര്‍ക്ക് ഒത്തിരി കരങ്ങള്‍ തങ്ങളെ ആശ്വസിപ്പിക്കാന്‍, സഹായിക്കാന്‍ ഉണ്ടെന്ന തോന്നലുണ്ടാവുന്നു. പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ കലാപരിപാടികള്‍ കാണാനും അതില്‍ പങ്കാളികളാവാനും തമാശകള്‍ പറയാനും എല്ലാം അവര്‍ക്ക് അവസരം ലഭിക്കുന്നു. ബീച്ചില്‍ പോവാനും കടലിലെ തിരമാലകളില്‍ കാലുമുട്ടിക്കാനും അവസരമുണ്ടാവുന്നു. ലോകത്ത് 12 ലക്ഷം പാലിയേറ്റീവ് വോളന്റിയര്‍മാരും നാലു ലക്ഷം ജോലിക്കാരും 90 ലക്ഷം ജനങ്ങളും ഈ രംഗത്തു കര്‍മനിരതരാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, ഗൃഹനാഥന്മാര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വലിയൊരു ശൃംഖല തന്നെ പ്രതിഫലം പറ്റാതെ സഹജീവി ശുശ്രൂഷയില്‍ മുഴുകുന്നു. എന്നാല്‍, ഈ രംഗത്തെ ആവശ്യങ്ങളുടെ 10 ശതമാനം പരിഹരിക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ വീല്‍ചെയറിലും ശയ്യയിലും ജീവിതം ജീവിച്ചുതീര്‍ക്കുന്നവരെ പുറംലോകത്തിന്റെ, പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് എത്തിക്കുകയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അപ്പോള്‍ ആരുമില്ലാത്തവര്‍ക്ക് ഒത്തിരി കരങ്ങള്‍ തങ്ങളെ ആശ്വസിപ്പിക്കാന്‍, സഹായിക്കാന്‍ ഉണ്ടെന്ന തോന്നലുണ്ടാവുന്നു. പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ വിവിധ കലാപരിപാടികള്‍ കാണാനും അതില്‍ പങ്കാളികളാവാനും തമാശകള്‍ പറയാനും എല്ലാം അവര്‍ക്ക് അവസരം ലഭിക്കുന്നു. ബീച്ചില്‍ പോവാനും കടലിലെ തിരമാലകളില്‍ കാലുമുട്ടിക്കാനും അവസരമുണ്ടാവുന്നു. പാലിയേറ്റീവ് കെയറിനെക്കുറിച്ചും സാന്ത്വനപരിചരണം ആവശ്യമുള്ളവരെക്കുറിച്ചും അവബോധമുണ്ടാക്കാനും രോഗികളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. അതിനുവേണ്ടി കൂട്ടയോട്ടം പോലുള്ള കായികപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പരിചരണം പാലിയേറ്റീവ് കെയര്‍ വാസ്തവത്തില്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സറോ എയ്ഡ്‌സോ മറ്റെന്തുമാവട്ടെ. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്‌നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍. ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും രോഗചികില്‍സയ്‌ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്കു കൂടി പരിഹാരമാവുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാവും ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. അവര്‍ ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാവാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും. ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാവല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാവുമെന്നു രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരുകയാണ് പാലിയേറ്റീവ് ശുശ്രൂഷയില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ തന്നെയാണ്. ജീവിതം കുടുംബാംഗങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായ ഒരു അപകടമോ മാറാരോഗമോ മൂലം വീണുപോയി വീടിന്റെ നാലു ചുവരുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? നമ്മെപ്പോലെ വിനോദയാത്ര പോവാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹമുള്ള ആ പാവങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ നമുക്ക്.അവരുടെ ശരീരമേ തളര്‍ന്നിട്ടുള്ളൂ. പാതി തളര്‍ന്ന ഒരു മനസ്സും ഇനിയും അവധി അറിയാത്ത ഒരായുസ്സും ബാക്കിയുണ്ട് അവര്‍ക്ക്. ആര്‍ക്കൊക്കെ? ജീവിതാന്ത്യത്തെ മുഖാമുഖം കാണുന്ന രോഗികള്‍ക്കു വരെ പാലിയേറ്റീവ് കെയര്‍ വേണം. ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിനാല്‍ പാലിയേറ്റീവ് കെയറിനു വിധേയരാവുന്നവര്‍ മരണത്തെ മുന്നില്‍ കാണുന്നവര്‍ മാത്രമാണെന്ന വിശ്വാസം ശരിയല്ല. പാലിയേറ്റീവ് കെയറിന്റെ സ്‌നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റു ചികില്‍സകളെല്ലാം നിഷ്ഫലമാവുമ്പോള്‍ പരീക്ഷിക്കേണ്ട തുറുപ്പുചീട്ടല്ല പാലിയേറ്റീവ് കെയര്‍. ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്‌ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാവുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും. റേഡിയോതെറാപ്പി, കീമോതെറാപ്പി, സര്‍ജറി തുടങ്ങി ചികില്‍സയുടെ എല്ലാ ഘട്ടങ്ങളിലും പാലിയേറ്റീവ് കെയര്‍ ആശ്വാസം നല്‍കും. പാലിയേറ്റീവ് കെയര്‍ സാന്ത്വനം നല്‍കുന്നതു രോഗിക്കു മാത്രമല്ല, രോഗിയുടെ കുടുംബത്തിനു കൂടിയാണ്. അതിനാല്‍ത്തന്നെ ഇതിന്റെ ഫലം രോഗിയുടെ മരണശേഷവും നിലനില്‍ക്കും. കാന്‍സറിനും എയ്ഡ്‌സിനും മാത്രമാണു പാലിയേറ്റീവ് കെയര്‍ വേണ്ടിവരുന്നതെന്ന ചിന്തയുണ്ട്. ഇതു ശരിയല്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കണം. ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നീണ്ടകാലം നില്‍ക്കുന്ന ശരീരവേദനകള്‍ എന്നിവയ്ക്കു പാലിയേറ്റീവ് കെയര്‍ ആവശ്യമാണ്. ചികില്‍സ മോര്‍ഫിന്‍ എന്ന വേദനസംഹാരിയാണു സാന്ത്വന ചികില്‍സയില്‍ വേദന ഇല്ലാതാക്കാന്‍ നല്‍കുന്നത്. രോഗികളില്‍ മൂന്നിലൊന്നു പേര്‍ക്കും മോര്‍ഫിന്‍ ഫലപ്രദമാണ്. വേദനയുടെ സ്വഭാവമനുസരിച്ചു മറ്റു വേദനസംഹാരികളുമായി ചേര്‍ത്തു മോര്‍ഫിന്‍ ഉപയോഗിക്കുന്നു. പാലിയേറ്റീവ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന മോര്‍ഫിന്‍ മന്ദതയുണ്ടാക്കുമെന്ന ഭയം ശരിയല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ അളവില്‍ മരുന്നു നല്‍കിയാല്‍ പ്രശ്‌നമുണ്ടാവില്ല. മോര്‍ഫിന്‍ കൊണ്ടു ഫലമില്ലാത്ത വേദനകള്‍ക്ക് ഈ മരുന്നു കൊടുക്കുമ്പോള്‍ മാത്രമാണു പ്രശ്‌നം. മോര്‍ഫിന്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്ന ധാരണ തെറ്റാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. മോര്‍ഫിനോ മറ്റു വേദനസംഹാരികളോ ഉപയോഗിച്ചുള്ള ചികില്‍സ പാലിയേറ്റീവ് കെയറിന്റെ ഒരു ഭാഗം മാത്രമാണ്. രോഗിക്കു മാനസികമായ കരുത്തുപകരുന്ന, ക്ഷമയോടെയുള്ള പരിചരണവും സാന്ത്വനവുമാണു പാലിയേറ്റീവ് കെയറിന്റെ ജീവന്‍.കേരളത്തിലൊട്ടാകെ നൂറിലേറെ പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചുള്ള പരിചരണമാണു മിക്ക സന്നദ്ധസംഘടനകളും നടത്തുന്നത്. മരണമടയുന്ന രോഗികളുടെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ പോലും ഏറ്റെടുത്തു നടത്തുന്ന സംഘടനകളുണ്ട്. കുട്ടികളുടെ ഭാവികാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയ്യാറുള്ള ആരെങ്കിലുമുണ്ടെന്ന വിശ്വാസം മരണം കാത്തുകഴിയുന്ന രോഗിക്കു പകരുന്ന ആശ്വാസം വലുതാണ്. പാലിയേറ്റീവ് പരിചരണം നല്‍കാന്‍ കുടുംബാംഗങ്ങള്‍, വോളന്റിയര്‍മാര്‍, പ്രഫഷനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും കഴിയും. പ്രഫഷനല്‍ യോഗ്യത നേടിയവരുടെ മേല്‍നോട്ടം ഉണ്ടാവേണ്ടതുണ്ടെങ്കിലും പരിശീലനം നേടിയആര്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കാം. മുറിവുകള്‍ ഡ്രസ് ചെയ്യുക, ട്യൂബ് ഫീഡിങ്, സ്‌കിന്‍ കെയര്‍, മൗത്ത് കെയര്‍ തുടങ്ങി അടിസ്ഥാന നഴ്‌സിങ് ജോലികള്‍ അറിയാവുന്നവരായിരിക്കണം ചികില്‍സകര്‍. ഒപ്പം കൗണ്‍സലിങ് പാടവവും വേണം. നാളെ നമുക്കും വേണ്ടിവരും ജീവിതം കുടുംബാംഗങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായ ഒരു അപകടമോ മാറാരോഗമോ മൂലം വീണുപോയി വീടിന്റെ നാലു ചുവരുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെക്കുറിച്ച് നാം ചിന്തിക്കാറുണ്ടോ? നമ്മെപ്പോലെ വിനോദയാത്ര പോവാനും നല്ല ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹമുള്ള ആ പാവങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ നമുക്ക്. അവരുടെ ശരീരമേ തളര്‍ന്നിട്ടുള്ളൂ. പാതി തളര്‍ന്ന ഒരു മനസ്സും ഇനിയും അവധി അറിയാത്ത ഒരായുസ്സും ബാക്കിയുണ്ട് അവര്‍ക്ക്. കാന്‍സര്‍ രോഗികള്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍, മസ്തിഷ്‌കാഘാതം സംഭവിച്ചവര്‍, മാനസികമായി വെല്ലുവിളി നേരിടുന്നവര്‍, കിഡ്‌നി രോഗികള്‍, അപസ്മാര രോഗികള്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍ അങ്ങനെ ഒത്തിരിപേരുണ്ട് നമുക്കു ചുറ്റും. നാമൊന്നു കണ്ണോടിച്ചു നോക്കണമെന്നു മാത്രം. നാളെ നമുക്കും ഈ ഗതി വരില്ലെന്ന് ആരു കണ്ടു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ! ഹൈടെക് ഹോസ്പിറ്റലുകളില്‍ പോലും ഇനിയൊന്നും ചെയ്യാനില്ല എന്നു പറഞ്ഞ് കൈയൊഴിയുന്ന ഈ സഹജീവികള്‍ക്ക് വേദനയുടെ, മരണത്തിന്റെ കാണാക്കയങ്ങളിലേക്കു വഴുതിവീഴും മുമ്പ് കൊടുത്തു കൂടെ നമുക്കൊരു കൈത്താങ്. ദുരിതമനുഭവിക്കുന്നവരുടെയും കിടപ്പിലായവരുടെയും കാര്യത്തില്‍ നമുക്കു പലതും ചെയ്യാനുണ്ടെന്നും ഈ രോഗികളുടെ ചികില്‍സയും പരിചരണവും അവരുടെ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവദിത്തമാണെന്നു നമ്മെ ഓര്‍മപ്പെടുത്തുന്നു പാലിയേറ്റീവ് കെയര്‍ ദിനം. സമയവും ധനവും വേണ്ടാത്തിടത്തെല്ലാം വേണ്ടുവോളം ചെലവഴിക്കപ്പെടുന്ന ഈ കാലത്ത് നമ്മുടെ അയല്‍പക്കത്തുള്ള ഇത്തരം രോഗികളെ സഹായിക്കാന്‍ നമുക്കു കഴിയും. നിങ്ങളുടെ ഒഴിവുസമയത്തില്‍ നിന്ന് അല്‍പനേരം നീക്കിവയ്ക്കാന്‍ തയ്യാറാണോ. എങ്കില്‍ നിങ്ങളുടെ നാട്ടിലുള്ള പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുമായി ഇന്നു തന്നെ ബന്ധപ്പെടുക. സാന്ത്വനപരിചരണ രംഗത്ത് പങ്കാളിയാവുക. ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്‌ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം.

Wednesday, 9 January 2019

സ്‌നേഹകൂടാരം

സ്‌നേഹകൂടാരം 
💞 *സ്‌നേഹകൂടാരം*
📚📚📚📚📚📚📚📚📚
ഹായ് ഫ്രിണ്ട്സ് 
സ്‌നേഹകൂടാരം വാട്സ്ആപ്പ് കൂട്ടായിമ  ഒരു കിസ്സ് പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരിക്കുന്നു.. 
ഈ കിസ്സ് പ്രോഗ്രാം 12-12-2018 മുതൽ തുടങ്ങുകയാണ് 
ഈ കിസ്സ് പ്രോഗ്രാമിൽ പങ്കടുക്കാൻ താല്പര്യപ്പെടുന്നു...  കിസ്സ് മാസ്റ്റർ shafeeq ന്റെ 📱+91 88913 61450 എന്ന  വാട്സ്ആപ്പ് നമ്പറിൽ താങ്കളുടെ പേരും, സ്ഥലം,വും അയക്കേണ്ടതാണ്. 
കിസ്സ് പ്രോഗാമിന്റ നിയമങ്ങൾ തായത് നല്കിട്ടുണ്ട് 👇
കൂടുതൽ വിവരങ്ങക് തായ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 
 🎓🎓🎓🎓🎓🎓🎓
*ക്വിസ് മാസ്റ്റേഴ്സ്*
1⃣shafeeq
☎+918891361450
2⃣Lukman ul hakkeem
☎+919995060238
3⃣ Ali salih
☎+919526561755

💞 *സ്‌നേഹകൂടാരം*💞
സ്‌നേഹകൂടാരം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക  
💞 *സ്‌നേഹകൂടാരം* 💞 https://chat.whatsapp.com/GWmHtEGthSTEgQ8708WwEc

swami vivekananda

സ്വാമി വിവേകാനന്ദൻ സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ...